Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Blood Donation Ban:

ര​ക്ത​ദാ​ന വി​ല​ക്ക്: ട്രാ​ൻ​സ്‌​ജെ​ൻ​ഡ​ർ​മാ​ർ​ക്കും ഗേ ​പു​രു​ഷ​ന്മാ​ർ​ക്കും ഏ​ർ​പ്പെ​ടു​ത്തി​യ നി​രോ​ധ​നം തു​ട​രും

ന്യൂ​ഡ​ൽ​ഹി: ട്രാ​ൻ​സ്‌​ജെ​ൻ​ഡ​ർ വ്യ​ക്തി​ക​ൾ, ഗേ ​പു​രു​ഷ​ന്മാ​ർ, സെ​ക്‌​സ് വ​ർ​ക്ക​ർ​മാ​ർ എ​ന്നി​വ​ർ ര​ക്തം ദാ​നം ചെ​യ്യു​ന്ന​തി​നെ​തി​രെ നി​ല​വി​ലു​ള്ള വി​ല​ക്ക് നീ​ക്കാ​നാ​വി​ല്ലെ​ന്ന് കേ​ന്ദ്ര സ​ർ​ക്കാ​ർ സു​പ്രീം കോ​ട​തി​യെ അ​റി​യി​ച്ചു. വി​ദ​ഗ്ധ സ​മി​തി​യു​ടെ പു​നഃ​പ​രി​ശോ​ധ​ന​യ്ക്ക് ശേ​ഷ​വും ഈ ​ഗ്രൂ​പ്പു​ക​ളെ ര​ക്ത​ദാ​ന​ത്തി​ൽ നി​ന്ന് മാ​റ്റി​നി​ർ​ത്തു​ന്ന​തി​നു​ള്ള 2017ലെ ​മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ നി​ല​നി​ർ​ത്താ​നാ​ണ് തീ​രു​മാ​ന​മെ​ന്ന് കേ​ന്ദ്രം വ്യ​ക്ത​മാ​ക്കി.

നി​രോ​ധ​നം ഭ​ര​ണ​ഘ​ട​നാ വി​രു​ദ്ധ​മാ​ണെ​ന്നും വി​വേ​ച​ന​പ​ര​മാ​ണെ​ന്നും ആ​രോ​പി​ച്ച് സ​മ​ർ​പ്പി​ക്ക​പ്പെ​ട്ട ഹ​ർ​ജി​ക​ൾ പ​രി​ഗ​ണി​ക്ക​വെ​യാ​ണ് കേ​ന്ദ്രം ത​ങ്ങ​ളു​ടെ നി​ല​പാ​ട് അ​റി​യി​ച്ച​ത്. ഈ ​വി​ഭാ​ഗ​ങ്ങ​ളി​ൽ പെ​ട്ട​വ​ർ​ക്ക് എ​ച്ച്ഐ​വി, ഹെ​പ്പ​റ്റൈ​റ്റി​സ് ബി, ​സി തു​ട​ങ്ങി​യ രോ​ഗ​ങ്ങ​ൾ വ​രാ​ൻ സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്ന 'ശാ​സ്ത്രീ​യ തെ​ളി​വു​ക​ളു​ടെ' അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഈ ​വി​ല​ക്ക് എ​ന്നാ​ണ് കേ​ന്ദ്ര​ത്തി​ന്‍റെ വാ​ദം.

ദേ​ശീ​യ ര​ക്ത​പ​രി​ശോ​ധ​നാ കൗ​ൺ​സി​ലും ദേ​ശീ​യ എ​യ്ഡ്സ് നി​യ​ന്ത്ര​ണ സം​ഘ​ട​ന​യും ചേ​ർ​ന്ന് രൂ​പീ​ക​രി​ച്ച വി​ദ​ഗ്ധ സ​മി​തി വി​ഷ​യം പ​ഠി​ച്ചി​രു​ന്നു. ര​ക്ത​ദാ​താ​വി​ന്‍റെ​യും ര​ക്തം സ്വീ​ക​രി​ക്കു​ന്ന​യാ​ളു​ടെ​യും സു​ര​ക്ഷ ക​ണ​ക്കി​ലെ​ടു​ത്ത് നി​ല​വി​ലെ രീ​തി തു​ട​ര​ണ​മെ​ന്നാ​ണ് സ​മി​തി ശി​പാ​ർ​ശ ചെ​യ്ത​ത്. വി​ഷ​യ​ത്തി​ൽ കൂ​ടു​ത​ൽ വാ​ദ​ങ്ങ​ൾ കേ​ൾ​ക്കു​ന്ന​തി​നാ​യി കേ​സ് പി​ന്നീ​ട് പ​രി​ഗ​ണി​ക്കാ​നാ​യി കോ​ട​തി മാ​റ്റി.

 

Latest News

Corehub Up